ചുമട്ടുതൊഴിലാളികൾക്ക് സോഫ്റ്റ് സ്‌കിൽ ട്രെയിനിംഗ് ഉൾപ്പെടെയുള്ള ത്രിതല പരിശീലനം, പ്രത്യേക യൂണിഫോം, നൂതന സുരക്ഷ ഉപകരണങ്ങൾ തുടങ്ങിയവ നൽകി ചുമട്ടുതൊഴിൽ മേഖലയെ ജനസൗഹാർദപരമായി പരിഷ്‌കരിക്കുവാൻ കേരള ചുമട്ടുത്തൊഴിലാളി ക്ഷേമ ബോർഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് നവശക്തി 2023. ആദ്യഘട്ടത്തിൽ ഐ.ടി. പാർക്കുകൾ, കിൻഫ്ര പാർക്കുകൾ തുടങ്ങിയ പ്രത്യേക സാമ്പത്തിക മേഖലയിലെ തിരഞ്ഞെടുത്ത തൊഴിലാളികൾക്കാണ് പരിശീലനം നൽകുന്നത്. 

നൈപുണ്യ–വ്യക്തിത്വ വികസനം, ജനങ്ങളോട്‌ പെരുമാറേണ്ടവിധം, ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം തുടങ്ങിയ പരിശീലനത്തിന്റെ ഭാഗമാമാകും. നൂതന സുരക്ഷ ഉപകരണങ്ങളും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എംബ്ലം പതിച്ച ചാരനിറ ഷർട്ടും പാന്റുമടങ്ങുന്ന പുതിയ യൂണിഫോമും ഇവർക്ക്‌ നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023

sitelisthead