സംസ്ഥാന യുവജന കമ്മീഷൻ  2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചതുമായ യുവജനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. അവാർഡിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. 

പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. നിർദേശങ്ങൾ ksycyouthicon@gmail.com മെയിലിൽ ലഭ്യമാക്കണം. കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസിൽ നേരിട്ടും നിർദേശങ്ങൾ നൽകാം. അവസാന തീയതി ഡിസംബർ 31. വിവരങ്ങൾക്ക്: 0471-2308630.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-12-2024

sitelisthead