'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു. കഥ/നോവൽ, നാടകം(എബ്രഹാം ജോസഫ് പുരസ്‌കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കർ പുരസ്‌കാരം), വൈജ്ഞാനികം (ശാസ്ത്രമൊഴികെ), ജീവചരിത്രം / ആത്മകഥ, വിവർത്തനം/പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നീ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏതെങ്കിലും വിഭാഗത്തിൽ നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളവരെ പിന്നീട് ആ വിഭാഗത്തിൽ പരിഗണിക്കുന്നതല്ല.
വ്യക്തികൾക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. പുസ്തകങ്ങളുടെ നാല് കോപ്പികൾ സഹിതമുള്ള അപേക്ഷ ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ നവംബർ 30 നു മുമ്പ് ലഭ്യമാക്കണം. വിവരങ്ങൾക്ക്: 8547971483, ksicl.org
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-10-2024