പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടിക ജാതി, പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റെസിഡൻഷ്യൽ / ആശ്രമം വിദ്യാലയങ്ങളിൽ 2023-24 അധ്യയനവർഷം 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് 11ന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം. പ്രത്യേക ദുർബല ഗോത്ര വർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ ആറാം ക്ലാസ്സിലേയ്ക്കും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിലേയ്ക്കുമാണ് പ്രവേശനം. അട്ടപ്പാടി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രവർത്തിക്കുന്നത്.
വിശദവിവരങ്ങളും അപേക്ഷ ഫോമുകളുടെ മാതൃകയും ഐ.ടി.ഡി പ്രോജക്ട് ഓഫീസർ/ പട്ടികവർഗ വികസന ഓഫീസുകൾ എന്നിവിടകളിൽ നിന്ന് ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പട്ടികവർഗ വികസന ഓഫീസുകൾ, പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫെബ്രുവരി 20നകം നൽകണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-01-2023