2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു.മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. കേന്ദ്രസർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ സമഗ്ര സംഭാവനയാണ് പുരസ്‌ക്കാരത്തിനുള്ള പ്രധാന പരിഗണന. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവർക്കുവേണ്ടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നാമനിർദ്ദേശങ്ങളയയ്ക്കാം. പുരസ്‌ക്കാരത്തിന് ഒരിക്കൽ തിരഞ്ഞെടുത്ത നൃത്തരൂപം പിന്നീട് പരിഗണിക്കപ്പെടുക മൂന്നു വർഷത്തിന് ശേഷമായിരിക്കും. അപേക്ഷകളും നാമനിർദ്ദേശങ്ങളും ഫെബ്രുവരി 21നകം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം- 695013 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: +91-471-2364771. കൂടുതൽ വിവരങ്ങൾക്ക്: www.gurugopinathnatanagramam.org.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2023