സംസ്ഥാനത്ത് മഞ്ഞ, പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങൾക്ക്  ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി 2024 നവംബർ 30 വരെ ദീർഘിപ്പിച്ചു. നവംബർ 5 ന് അവസാനിക്കുന്ന നിലവിലെ മസ്റ്ററിംഗ് നടപടികൾ, 6-ാം തീയതി മുതൽ ഐറിസ് സ്‌കാനർ ഉപയോഗിച്ചു നടത്തും.ആദ്യ ഘട്ടത്തിൽ അപ്‌ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ താലൂക്കുകളിൽ സംഘടിപ്പിക്കുന്നുണ്ട്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2024

sitelisthead