പുന്നമട കായലില്‍ ആഗസ്റ്റ് 10ന് നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നല്‍കാം. 

എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ '70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ നല്‍കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നല്‍കും. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഫോണ്‍: 0477-2251349.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-06-2024

sitelisthead