സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യുട്ടി കളക്ടർ ഓഫീസുകളിലുമുള്ള 25 സെൻ്റുവരെ ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും. ഓരോ താലൂക്കിൻ്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. നിലവിൽ 2,83,097 അപേക്ഷകളാണ് കുടിശികയായുള്ളത്. സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ വർദ്ധന കണക്കിലെടുത്ത് 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കുണ്ടായിരുന്ന തരംമാറ്റത്തിനുള്ള അധികാരം ഡെപ്യുട്ടി കളക്ടർമാർക്കും നൽകിയിട്ടുണ്ട്. നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2024