അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ബോധവത്ക്കരണ ക്യാമ്പയിനാണു ലൈന്‍ ട്രാഫിക്. ആകെ അപകടങ്ങളില്‍ 65 ശതമാനത്തിനും മരണങ്ങളില്‍ 55 ശതമാനത്തിനും കാരണം അശ്രദ്ധമായി വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിന്‍. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുതല്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരിശോധനകള്‍ക്കായി റോഡില്‍ ഇറങ്ങും. ഡ്രൈവര്‍മാര്‍ക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2023

sitelisthead