സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പ് ഉരഗപരിശോധന: ആരംഭിച്ചു. ഇതിനായി സർപ്പ വളന്റിയർമാരുടെ സേവനം സ്‌കൂളുകളിൽ ലഭ്യമാക്കും.പാമ്പുകളുടെ സാന്നിധ്യം സ്കൂളിൽ കണ്ടെത്തുന്ന പക്ഷം, സ്കൂൾ അധികൃതർ അല്ലെങ്കിൽ പി.ടി.എ. അംഗങ്ങൾ ബന്ധപ്പെട്ട സർപ്പ വളന്റിയർമാരെ ഉടൻ അറിയിക്കണം. സഹായം ആവശ്യമായ സ്‌കൂളുകൾ അതത് ജില്ലയുടെ സാമൂഹിക വനവൽക്കരണ വിഭാഗവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അടുത്ത സഹായത്തിനും കൂടുതൽ വിവരങ്ങൾക്കുമായി വനംവകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പരിൽ വിളിക്കാവുന്നതാണ്: 1800 425 4733 .സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ :തിരുവന്തപുരം: 9447979135 .കൊല്ലം: 9447979132
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-06-2025