ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന രണ്ടാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര കോൺക്ലേവ്  ഒക്ടോബർ നാല് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. ജനറേറ്റീവ് എഐ ആന്റ് ദ ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ, ജനറേറ്റീവ് എഐ ആൻഡ് ഹയർ എജ്യുക്കേഷൻ കോൺക്ലേവ് എന്നി വിഷയങ്ങളിലാണ് കോൺക്ലേവ്. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനവും വെല്ലുവിളികളും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രയോജനം ചർച്ചചെയ്യുന്നതിനായി വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, നയരൂപകർത്താക്കൾ, ഭരണകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. AI യുടെ സാധ്യതകളും പഠനത്തിൽ അതിന്റെ പ്രയോഗങ്ങളും പര്യവേക്ഷണം ഉൾപ്പടെ കേരളത്തെ സാങ്കേതികവിദ്യകളുടെയും അക്കാദമിക് മുന്നേറ്റങ്ങളുടെയും കേന്ദ്രമാക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. 

കോൺക്ലേവിലൂടെ ക്ലാസ് മുറിയിൽ ജനറേറ്റീവ് എഐ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും അധ്യാപകരെയും വിദ്യാർഥികളെയും സജ്ജരാക്കും. കൂടാതെ ജനറേറ്റീവ് എഐ ടൂളുകൾ സംയോജിപ്പിച്ച്‌  നഗര-ഗ്രാമീണ സ്ഥാപനങ്ങൾ തമ്മിലുള്ള വിടവ് നികത്തി വിദൂര പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള പഠനം ഉറപ്പാക്കും.  ഗവേഷണത്തിലും വികസനത്തിലും ജനറേറ്റീവ് എഐയുടെ സാധ്യതകൾ ചർച്ചചെയ്യാനുള്ള വേദിയായി കോൺക്ലേവ് മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-07-2024

sitelisthead