സംസ്ഥാന സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പി. വത്സലയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി.വത്സലയെ ഈ വർഷത്തെ പ്രശസ്തമായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 5,00,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബഹുമതി. മലയാള ഭാഷയുടെ പിതാവായി കണക്കാക്കപ്പെടുന്ന പതിനാറാം നൂറ്റാണ്ടിലെ ഭക്തി കവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിലാണ് കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതി. മാനവികതയുടെ അപചയത്തെക്കുറിച്ച് ജാഗ്രത പുലർത്തിയ എഴുത്തുകാരി നിന്ദിതരുടെയും നിരാലംബരുടെയും നിലവിളികൾക്ക് തന്റെ രചനകളിൽ ഇടം നൽകി. യാഥാസ്ഥിതികത്വത്തിൽ നിന്നുള്ള മോചനം സ്വപ്നം കണ്ട എഴുത്തുകാരിയാണ് പി.വത്സല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2021

sitelisthead