സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിനു ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ സഹായിക്കുക, ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സഹകരണ സംഘം പുനരുദ്ധാരണ നിധിക്കു തുടക്കമായി.
സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിൽനിന്നും റിസർവ് ഫണ്ട്, അഗ്രികൾച്ചർ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ട് എന്നിവയിലേക്കു മാറ്റുന്ന തുകയിൽനിന്നു നിശ്ചിത വ്യവസ്ഥകളോടെ വായ്പയായി സ്വീകരിക്കുന്ന തുക, സർക്കാർ നൽകുന്ന ധനസഹായം, മറ്റ് ഏജൻസികളിൽനിന്നു സമാഹരിക്കുന്ന തുക എന്നിവയിൽ നിന്നാണ് കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-05-2023