വിരമിച്ച അധ്യാപകർക്കും സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പൊതു സഹായ പദ്ധതി 2023 പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
വാർഷിക കുടുംബ വരുമാനം 6 ലക്ഷം രൂപയിൽ കുറവുള്ള, സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർ, സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർ എന്നിവരാണ് അപേക്ഷിക്കാൻ അർഹർ. അപേക്ഷാഫോമും നിബന്ധനകളും nftwkerala.org (https://www.nftwkerala.org/nftw/uploads/NFTW.pdf) യിൽ. അപേക്ഷകൾ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023