രചനാ വിഭാഗത്തിൽ കെ. രാജേന്ദ്രന്റെ ടി.വി.യിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? എന്ന പുസ്തകം അവാർഡിനർഹമായി. ശ്യാംജിയുടെ വാർത്തയും സത്യാന്വേഷണവും  മികച്ച ലേഖനമായി തെരഞ്ഞെടുത്തു. 

20 മിനിറ്റിൽ കുറവുള്ള ടെലി ഫിലിം ആയി ഫാസിൽ റസാഖ് സംവിധാനം ചെയ്ത പിറയും 20 മിനിറ്റിൽ കൂടുതലുള്ള ടെലിഫിലിമായി  ഫാസിൽ റസാഖിന്റെ തന്നെ അതിരും തെരഞ്ഞെടുത്തു. പിറ, അതിര് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഫാസിൽ റസാഖ് തന്നെയാണ് മികച്ച സംവിധായകനും. പിറയിലെ അഭിനയത്തിന് ഇഷാക് കെ. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. അതിരിൽ അഭിനയത്തിന് നന്ദിത ദാസ് മികച്ച ബാലതാരമായും മൃദുല എസ്. മികച്ച ഛായാഗ്രാഹകനായും തെരഞ്ഞെടുക്കപ്പെട്ടു. വിനായക് എസ്.ന് മികച്ച ശബ്ദലേഖകനുള്ള അവാർഡും അതിരിലൂടെ ലഭിച്ചു.

മികച്ച കഥാകൃത്തായി കൊമ്പൽ ടെലിഫിലിമിന്റെ തിരക്കഥാകൃത്ത് ലക്ഷ്മി പുഷ്പ തെരഞ്ഞെടുക്കപ്പെട്ടു. കൊമ്പലിലെ അഭിനയത്തിന് ജോളി ചിറയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ലഭിച്ചു. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത അന്ന കരീനയിലെ അഭിനയത്തിന് കാതറിൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന കരീന സംവിധാനം ചെയ്ത കെ. കെ. രാജീവിന് പ്രത്യക ജൂറി പരാമർശവും ലഭിച്ചു. പോസ്സിബിൾ എന്ന ടെലിഫിലിമിന് മികച്ച ദൃശ്യ സംയോജകനും (റമീസ് എം. ബി.) മികച്ച സംഗീത സംവിധായകനുമുള്ള (മുജീബ് മജീദ്) അവാർഡുകൾ ലഭിച്ചു. 

മികച്ച എന്റർടൈൻമെന്റ് ടി.വി. ഷോ ആയി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരുചിരി ബമ്പർ ചിരിയും മികച്ച കോമഡി പ്രോഗ്രാമായി കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത അളിയൻസും തെരഞ്ഞെടുത്തു. അളിയൻസിലെ അഭിനയത്തിന് മഞ്ജു പത്രോസിന് പ്രത്യക ജൂറി പരാമർശവും ലഭിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായത്തിലെ അഭിനയത്തിന് ഉണ്ണിരാജൻ പി. മികച്ച ഹാസ്യഭിനേതാവ് ആയി തെരഞ്ഞെടുക്കപ്പെട്ടു. റോസ്ബൗൾ ചാനലിൽ സംപ്രേഷണം ചെയ്ത വായനശാല എന്ന പരിപാടിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി മണികണ്ഠൻ പട്ടാമ്പിയെ തെരഞ്ഞെടുത്തു.

അക്ഷയ് കീച്ചേരി സംവിധാനം ചെയ്ത മഡ് ആപ്പിൾസ് കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച കലാസംവിധായകനുള്ള അവാർഡ് അശാന്തം ടെലിഫിലിമിലൂടെ സനൂപ് ഇയ്യാൽ-ന് ലഭിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2022

sitelisthead