ക്ഷീര വികസനവകുപ്പ്  2022 സെപ്റ്റംബർ 16, 17 തീയതികളിൽ ശുദ്ധമായ പാലുല്പാദനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ചാണ് പരിശീലനം.  പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ പതിനഞ്ചാം  തീയതി 5 മണിക്ക് മുൻപായി ഫോൺ മുഖേനയോ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.  പരിശീലനത്തിന് എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150 രൂപ ദിന ബത്തയും  ആകെ 100 രൂപ യാത്രാബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്   0471 -2440911 എന്ന ഫോൺ നമ്പറിലോ ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്,  പട്ടം പി.ഓ തിരുവനന്തപുരം- 695004 എന്ന മേൽവിലാസത്തിലോ, principaldtctvm@gmail.com  എന്ന ഈമെയിലിലോ ബന്ധപ്പെടേണ്ടതാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-09-2022

sitelisthead