വയനാട് ജില്ലയിലെ ചൂരൽമല,മുണ്ടക്കൈ ഉൾപ്പെടെ ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകൾക്ക് മേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികൾ നിർത്തി വെക്കുന്നതിനാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2024