ചെന്നൈയിൽ വച്ച് നടക്കുന്ന ആറാമത് ഖേലോ ഇന്ത്യാ ഗെയിംസിൽ പങ്കെടുക്കാനുള്ള ആൺകുട്ടികളുടെ ഖോഖോ, പെൺകുട്ടികളുടെ ബാസ്‌ക്കറ്റ് ബോൾ, വോളിബോൾഅണ്ടർ 18  ടീമുകളിലേയ്ക്കുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 13ന് രാവിലെ 9 മണിക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കും. 2005 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ജനനസർട്ടിഫിക്കറ്റ്, ആധാർ, സ്കൂൾ/ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, പ്രസ്തുത കായിക ഇനത്തിലെ മികവ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും  മൂന്ന് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോകളും സഹിതം ട്രയൽസിന് ഹാജരാകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2024

sitelisthead