കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹത എസ്എസ്എല്‍സി, പ്ലസ് ടു, ഗ്രാജുവേഷന്‍, എന്നീ പ്രൊഫഷണല്‍ തലങ്ങളിൽ ധനസഹായം ലഭിക്കും. അപേക്ഷകര്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ മേല്‍ പരാമര്‍ശിച്ചിട്ടുള്ള തലങ്ങളില്‍ പഠനം പൂര്‍ത്തീകരിച്ചതും 2024-25 വര്‍ഷം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരും ആയിരിക്കണം. വിശദമായ വിവരങ്ങൾ www.kdfwf.org. ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2024