സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ്, സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെന്റ് എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ, എയ്ഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന 1-ാം വർഷ ബിരുദ വിദ്യാർഥികൾക്കും സമാനമായ കോഴ്‌സുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം. 1-ാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഈ അക്കാദമിക് വർഷം 1000 സ്‌കോളർഷിപ്പുകൾ നൽകും. 

ബിരുദപഠനത്തിന് 1-ാം വർഷം 12,000 രൂപയും 2-ാം വർഷം 18,000 രൂപയും 3-ാം വർഷം 24,000 രൂപയും സ്കോളർഷിപ് ലഭിക്കും. തുടർപഠനത്തിന് ബിരുദാനന്തര ബിരുദ തലത്തിൽ 1-ാം വർഷം 40,000 രൂപയും 2-ാം വർഷം 60,000 രൂപയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 10%-വും ബിപിഎൽ വിഭാഗങ്ങൾക്ക് 10%-വും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27%-വും ഫിസിക്കലി ചലഞ്ചഡ് ആയവർക്ക് 3%, പൊതുവിഭാഗത്തിന് 50% എന്നിങ്ങനെയാണ് സ്കോളർഷിപ്.   ഈ വർഷം സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർഥികൾക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ് നൽകുന്നത് അവരുടെ അക്കാദമിക് മികവ് വിലയിരുത്തിയാണ്.

അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത

എസ്.ടി. വിഭാഗത്തിലുള്ളവർ എല്ലാ വിഷയങ്ങൾക്കും പാസായിരിക്കണം. എസ്.സി. വിഭാഗത്തിലുള്ളവർ സയൻസ്, ഹ്യുമാനിറ്റിസ് & സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ 55% -വും ബിസിനസ് സ്റ്റഡീസിന് 60% മാർക്കും നേടിയിരിക്കണം. ഫിസിക്കലി ചലഞ്ചഡ് ആയവർക്ക് എല്ലാ വിഷയങ്ങൾക്കും 45%, ബിപിഎൽ, ഒബിസി വിഭാഗത്തിലുള്ളവർ സയൻസ് വിഷയങ്ങളിൽ 60% ഹ്യുമാനിറ്റിസ് & സോഷ്യൽ സയൻസ് 55% ബിസിനസ് സ്റ്റഡീസ് 65%. പൊതു വിഭാഗത്തിന് സയൻസ് & ബിസിനസ് സ്റ്റഡീസ് 75 % ഹ്യുമാനിറ്റിസ് & സോഷ്യൽ സയൻസ് 60%. വിവരങ്ങൾക്ക് 04712301297, hecscholarship@gmail.com. അപേക്ഷകൾ scholarship.kshec.kerala.gov.in വഴി മാർച്ച് 10 -നുള്ളിൽ സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

sitelisthead