വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് കലാകാരർ, കലാസംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബർ 6 മുതൽ 16 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിലായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 7ന് വൈകുന്നേരം 5നു മുമ്പായി ജനറൽ കൺവീനർ, ഓണഘോഷം 2022, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാർക്ക് വ്യൂ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ലഭിയ്ക്കണം. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560426.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2022