2022-23, 23-24 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡിന് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഡിസംബർ 1 വരെ അപേക്ഷിക്കാം. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകും. www.kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോ-ഓർഡിനേറ്റർമാർക്ക് നൽകണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-11-2023

sitelisthead