സംസ്ഥാന അതിർത്തിയിലുള്ള, മോട്ടർ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനം ഇനി parivahan.gov.in വഴി ലഭ്യമാകും. കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന വാഹനങ്ങൾക്കുള്ള പെർമിറ്റ്, നികുതി തുടങ്ങി 5 സേവനങ്ങളാണ് ഓൺലൈനിൽ ലഭ്യമാവുക. 

അമരവിള ഇൻ, അമരവിള ഔട്ട്, പൂവാർ (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, നടപ്പുണി, വേലൻതാവളം, വാളയാർ ഇൻ, വാളയാർ ഔട്ട് (പാലക്കാട്), വഴിക്കടവ് (മലപ്പുറം), കാട്ടിക്കുളം, മുത്തങ്ങ, (വയനാട്), ഇരിട്ടി (കണ്ണൂർ), മഞ്ചേശ്വരം, നീലേശ്വരം, പെർള (കാസറഗോഡ്) ചെക്ക് പോസ്റ്റുകളാണ് കേരളത്തിലുള്ളത്. ഈ ചെക്ക് പോസ്റ്റുകളിലെല്ലാം ഓൺലൈൻ സേവനം ഏർപ്പെടുത്തുന്നതോടെ വാഹനങ്ങളുടെ ക്യൂ ഒഴിവാക്കാനും നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കാനും സാധിയ്ക്കും. കേരളത്തിന് പുറത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്ത് ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിലേയ്ക്ക് പ്രവേശിയ്ക്കാനാവും. ഇത് ചരക്ക് ഗതാഗത രംഗത്ത് കൂടുതൽ വേഗം കൈവരിയ്ക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2022

sitelisthead