29-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. പത്ര, ദ്യശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടുകളുടെ പകർപ്പുസഹിതം ഡിസംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന  മീഡിയാ സെല്ലിൽ അപേക്ഷ സമർപ്പിക്കണം. 

ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പെൻഡ്രൈവിലും (2 പകർപ്പ്), ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ടുകളുടെ വെബ് ലിങ്കുകൾ iffkmediaawards2024@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ സമർപ്പിക്കണം. അച്ചടി മാധ്യമങ്ങൾ റിപ്പോർട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സൽപതിപ്പാണ് (3 എണ്ണം) സമർപ്പിക്കേണ്ടത്. എല്ലാ അവാർഡ് എൻട്രികൾക്കൊപ്പവും സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉണ്ടായിരിക്കണം. സമഗ്ര കവറേജിനുള്ള പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ അവാർഡിനും പ്രത്യേകം എൻട്രികൾ നൽകണം. 

മാധ്യമ പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമം
2 .മികച്ച ദൃശ്യ മാധ്യമം
3 .മികച്ച ശ്രവ്യ മാധ്യമം
4 .മികച്ച ഓൺലൈൻ മാധ്യമം

വ്യക്തിഗത പുരസ്‌കാരങ്ങൾ

1 .മികച്ച അച്ചടി മാധ്യമ റിപ്പോർട്ടർ
2 .മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ  
3 .മികച്ച ഫോട്ടോഗ്രാഫർ
4 .മികച്ച ക്യാമറാമാൻ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead