സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്  2025 ജനുവരി 20 മുതൽ  സ്വർണ്ണത്തിന്റെയും വിലയേറിയ  രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71),  10 ലക്ഷമോ അതിന്  മുകളിലോ   മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി.  നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ വന്നത്. സേവനത്തിനുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ  പോർട്ടലിൽ ലഭ്യമാണ്.

സംസ്ഥാനത്തിന് അകത്തുള്ള മേൽ പ്രകാരമുള്ള  ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങൾക്കായാലും (എക്‌സിബിഷൻ, ജോബ് വർക്ക്, ഹാൾമാർകിങ് തുടങ്ങിയവ), രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ  നിന്ന് വാങ്ങുന്ന  സന്ദർഭത്തിലായാലും, രജിസ്‌ട്രേഷനുള്ള വ്യക്തി / സ്ഥാപനമാണ് പ്രസ്തുത  ചരക്ക് നീക്കം  നടത്തുന്നതെങ്കിൽ  2025 ജനുവരി 20 മുതൽ ചരക്ക് നീക്കം നടത്തുന്നതിന് മുൻപ് ഇ-വേ ബില്ലിന്റെ പാർട്ട് -എ ജനറേറ്റ് ചെയ്തിരിക്കണം. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-01-2025

sitelisthead