ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത ജൂൺ 5 മുതൽ 7 വിതരണം ചെയ്യും. കഴിഞ്ഞ 3 വർഷമായി വൃക്ഷതൈ നട്ടു പരിപാലിക്കുന്ന സർക്കാരിതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. 

സൗജന്യമായി കൈപ്പറ്റുന്ന തൈകൾ വിൽക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതർ നേരിട്ട്  പരിശോധിച്ച് ഉറപ്പു വരുത്തും.

കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-2,07,000, കൊല്ലം-2,03,500, പത്തനംതിട്ട-1,63,000, ആലപ്പുഴ-2,25,000,കോട്ടയം-2,00,000) ആകെ 9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

എറണാകുളം റീജനിൽ (എറണാകുളം-2,10,000, ഇടുക്കി-2,05,000, തൃശൂർ- 2,25,000, പാലക്കാട്-2,20,000) ആകെ 86,00,00 തൈകളും സജ്ജമാക്കി.

കോഴിക്കോട് വനം റീജനിൽ (കാസറഗോഡ്-52,700, കണ്ണൂർ-50,000, കോഴിക്കോട്-40,000, വയനാട്-40,000, മലപ്പുറം-50,000) ആകെ 23,27,000 തൈകളും വിതരണത്തിന് തയാറാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2023

sitelisthead