കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് 2021-22 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തിലെ സ്‌കോളർഷിപ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി., ഐ.ടി.ഐ./ഐ.ടി.സി., പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും കോഴ്‌സുകളുടെ യോഗ്യത പരീക്ഷയിൽ 50 % മാർക്ക് നേടിയിട്ടുള്ളവർ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖല ഓഫീസുകളിൽ നിന്നും സൗജന്യമായി  ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അപേക്ഷയുടെ 2 പകർപ്പുകൾ, വിദ്യാർഥിയുടെ ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ  മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി  മാർച്ച് 31 ന് വൈകീട്ട് 5-നു മുമ്പ് ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് സമർപ്പിക്കണം. 

പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്‌മെന്റിന്റെ പകർപ്പ് ഹാജരാക്കിയാൽ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയുള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ മേൽ പറഞ്ഞ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അപേക്ഷകളിൽ ഈ കോഴ്‌സുകൾ കേരള ഗവൺമെന്റ് അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒറ്റ തവണ മാത്രമേ സ്‌കോളർഷിപ് ലഭിക്കൂ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023

sitelisthead