മാലിന്യസംസ്കരണ മേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികൾക്ക് പുത്തൻ മാതൃക സൃഷ്ടിക്കാൻ കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തിൽ 22 മുതൽ ശുചിത്വോത്സവം ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഫലപ്രദമായ മാലിന്യ സംസ്കരണത്തിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. 28,387 ബാലസഭകളിലെ 3.9 ലക്ഷം അംഗങ്ങൾ ശുചിത്വ സന്ദേശ പ്രചാരണ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങും. ശ്രദ്ധേയമായ അളവിൽ മാലിന്യത്തിന്റെ തോത് കുറയ്ക്കാൻ കഴിയുന്ന ബാലസഭകൾക്ക് ബാല ലൈബ്രറി തുടങ്ങാനുള്ള ധനസഹായം ലഭിക്കും.
സാഹിത്യ ക്യാമ്പ്, രചന ശിൽപ്പശാല, കലാമത്സരങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച് എല്ലാ സിഡിഎസുകളിലും പരിസ്ഥിതി സംരക്ഷണ സംഗമം നടത്തും. മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന കുട്ടികൾക്കും ബാലസഭകൾക്കും അവാർഡ് നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-04-2023