സ്‌പോർട്സ് കൗൺസിൽ അണ്ടർ 17 പ്രഥമ ചീഫ് മിനിസ്റ്റേർസ് ഗോൾഡ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലേക്കുളള ടീമുകളുടെ എൻട്രികൾ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നുമുള്ള സ്‌കൂളുകൾക്ക് അപേക്ഷിക്കാം. ജില്ല സ്‌പോർട്സ് കൗൺസിലുകൾ തിരഞ്ഞെടുക്കുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. ആദ്യ 4 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് പ്രൈസ്മണി ലഭിക്കും. പങ്കെടുക്കുന്ന ടീമുകളുടെ എൻട്രികൾ 15ന് മുമ്പ് sportscouncilkannur@gmail.com -ൽ അയക്കണം. ഫോൺ:914972700485.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023

sitelisthead