ഏകീകൃത ഭിന്നശേഷി ഐഡി (യുഡിഐഡി) / Unique Disability ID എല്ലാവർക്കും ലഭ്യമാക്കുന്നതിനായി സംസ്ഥാന തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യക ഡ്രൈവ് നടത്തും.  മെയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡുകൾ ഇതോടൊപ്പം ലഭ്യമാക്കും.

2015ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത്  8 ലക്ഷത്തിൽപ്പരം ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, നിലവിൽ യുഡിഐഡി കാർഡ് ലഭിച്ചവരുടെ എണ്ണം 1,60,000 മാത്രമാണ്. ഭിന്നശേഷിവിഭാഗക്കാർക്ക് ആനുകൂല്യങ്ങൾ ലഭിയ്ക്കാൻ യുഡിഐഡി കാർഡ് നിർബന്ധമാണ്. പരമാവധി പേരിലേക്ക് അനൂകൂല്യങ്ങൾ എത്തിയ്ക്കുവാനായി കാർഡ് എല്ലാ ഭിന്ന ശേഷിക്കാർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-04-2022

sitelisthead