ജൈവവൈവിധ്യവും ഉപജീവനവും എന്ന പ്രമേയവുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2-ാം ജൈവവൈവിധ്യ കോൺഗ്രസ് 18, 19, 20 തീയതികളിൽ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. ജൈവ വൈവിധ്യ പ്രദർശനത്തോടെ 18ന് വൈകുന്നേരം 3-നാണ്‌ കോൺഗ്രസ്‌ ആരംഭിക്കുക.

ജൈവവൈവിധ്യ പുരസ്‌കാര വിതരണം, ജൈവവൈവിധ്യ പരിപാലന സംഘങ്ങളുടെ സംഗമം, കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്, സംരക്ഷക കർഷകരുടെ സംഗമം, ജൈവവൈവിധ്യ സാങ്കേതിക സഹായ സംഘങ്ങളുടെ മേഖല സമ്മേളനം എന്നിവയുണ്ടാകും. ‘സ്ത്രീശാക്തീകരണം- ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ വിഷയത്തിൽ സിമ്പോസിയം നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-02-2023

sitelisthead