സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം സമാപനദിനമായ ജനുവരി 26 ന് എല്ലാ ജില്ലകളിലും 'ലഹരിയില്ലാ തെരുവ്' പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ ഒരു പ്രധാന വീഥിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരെ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും.2022 ഒക്ടോബർ ആറിനാണ് നോ ടു ഡ്രഗ്‌സ് എന്ന പേരിൽ സർക്കാർ വിപുലമായ പ്രചാരണം ആരംഭിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2023

sitelisthead