തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ടനുസരിച്ച് എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും (10 ല്‍ കൂടുതല്‍ ജീവനക്കാരുള്ള) ഇന്റേണല്‍ കമ്മിറ്റിയും ജില്ലാതലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപീകരിക്കണം. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താല്‍ക്കാലികം) സ്ഥാപനമേധാവികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ നടത്തുന്നതും വ്യാപാരി വ്യവസായികള്‍ നടത്തുന്നതുമായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോഷ് പോര്‍ട്ടല്‍ ലിങ്ക്  posh.wcd.kerala.gov.in ഫോണ്‍: 471 - 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2024

sitelisthead