കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി , പ്രൊഫഷണൽ  ഡിഗ്രി , പിജി , പ്രൊഫഷണൽ  പിജി , ഐടി , ടിടിസി  , പോളി  ടെക്‌നിക് , ജനറൽ  നഴ്സിംഗ് , ബി.എഡ് , മെഡിക്കൽ  ഡിപ്ലോമ്മ  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷ ഫോറം  www.agriworkersfund.org  ലഭിക്കും. അവസാന തീയതി  ജനുവരി 31 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ല ഓഫീസിൽ ബന്ധപ്പെടുക.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

sitelisthead