സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കാൻ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്), സെപ്റ്റംബർ 25, 26 തീയതികളിലായി ലാടെക്ക് (LATEX) - പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ കോഴ്‌സ്  നടത്തുന്നു. വിദ്യാർഥികൾ, അധ്യാപകർ, റിസർച്ച് സ്‌കോളർ എന്നിവർക്ക് അപേക്ഷിക്കാം.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ₹ 500 രജിസ്‌ട്രേഷൻ ഫീസ്. https://icfoss.in/event-details/176 വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21. വിവരങ്ങൾക്ക്: 7356610110, 2700012 /13, 0471 2413013, 9400225962

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2023

sitelisthead