കേരളത്തിലെ ആദ്യ 'ഗ്ലോബൽ ഹരിത ഹൈഡ്രജൻ, അക്ഷയ ഊർജ്ജ സമ്മിറ്റ് മാർച്ച് 12, 13 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കും. കേരളത്തെ നവീന ഊർജ്ജത്തിന്റെ വികസന കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്കും, കേരളത്തിന്റെ കാർബൺ ന്യൂട്രൽ ലക്ഷ്യത്തലേക്കെത്താനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകുന്ന തരത്തിലാണ് ഉച്ചകോടി സജ്ജമാക്കിയിരിക്കുന്നത്. ഊർജ്ജ വകുപ്പും ഇലെറ്റ്സ് (ELETS) ടെക്നോമീഡിയ എന്ന സ്ഥാപനവുമായി ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
2040-ഓടെ നൂറു ശതമാനം അക്ഷയ ഊർജ്ജ എന്ന സ്ഥിതിയിലേക്കെത്തുക, 2050-ഓടെ കാർബൺ ന്യൂട്രൽ ആകുക എന്നീ ലക്ഷ്യങ്ങൾക്ക് ഹരിത ഹൈഡ്രജനും അക്ഷയ ഊർജ്ജവും പ്രധാന ഉപാധികളാണ്. കേന്ദ്ര മന്ത്രാലയങ്ങളിലെ പ്രധാന ഉദ്യോഗസ്ഥരും പല വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും സമ്മിറ്റിൽ പങ്കെടുക്കും. നെഥർലാൻഡ്സിനെ സമ്മിറ്റിന്റെ പങ്കാളി രാജ്യമായി പങ്കെടുക്കും. ഗ്ലോബൽ ഹരിത ഹൈഡ്രജൻ, അക്ഷയ ഊർജ്ജ സമ്മിറ്റ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2025