20 തദ്ദേശ വാർഡുകളിലേയ്ക്ക് ജൂലൈ 21-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ജൂൺ 25-ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ജൂലൈ-2 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന വിവിധ കേന്ദ്രങ്ങളിൽ വച്ച് ജൂലൈ 4-ന് നടത്തും. ജൂലൈ-6 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ ജൂലൈ-22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബ്ലോക്ക് ജില്ല പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിൽ ആ വാർഡിൽ മാത്രമായും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റ ചട്ടം ബാധകമാണ്.
പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2022