തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ നാല്‍പത് ശതമാനത്തില്‍ കൂടുതല്‍ പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ceds.kerala.gov.in ലും,  ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്. അപേക്ഷകള്‍ ഡിസംബര്‍ 20 ന് മുന്‍പായി ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0471 2345627, 8289827857.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-12-2023

sitelisthead