കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ നൽകുന്നു. വ്യക്തഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും  ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി ഒന്നു മുതൽ http://agrimachinery.nic.in/index  മുഖേന നൽകാം. 

 ഗ്രൂപ്പിൽ കുറഞ്ഞത് 8 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, കൃഷിഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2024

sitelisthead