2023-ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകൾ ഓൺലൈനായി നൽകണം. വകുപ്പുകൾക്കും ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in ലൂടെ നേരിട്ടോ https://www.gad.kerala.gov.in ൽ പ്രവേശിച്ചോ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകാം. ജൂലൈ 31 വരെ ഓൺലൈനിലൂടെ വിവരങ്ങൾ ഉൾപ്പെടുത്താം.
ഓൺലൈനിൽ നൽകുന്ന വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഓഫീസ് മേധാവിക്കാണ്.
ഓൺലൈനായി വിവരങ്ങൾ നൽകുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഹെൽപ്പ്‌ലൈൻ നമ്പരായ 0471 2518120 ലൂടെയോ keralagovernmentdiary@gmail.com എന്ന മെയിൽ ഐഡി വഴിയോ പരിഹാരം തേടാം. 2022ലെ സർക്കാർ ഡയറിയിൽ ഉൾപ്പെട്ടിട്ടുളളതും യൂസർ നെയിമും പാസ് വേഡും ലഭ്യമായിട്ടില്ലാത്തതുമായ സ്ഥാപനങ്ങളും ഓഫീസുകളും keralagovernmentdiary@gmail.com എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണം.
നിശ്ചിത സമയപരിധിക്കുളളിൽ ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/നിലവിലുളള വിവരം ശരിയാണെന്ന് ഉറപ്പുവരുത്താത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കുന്നതായിരിയ്ക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2022