കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികള്‍ക്ക് 2022-2023 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനു അപേക്ഷിക്കാം. 

മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോര്‍ഡിന്റെ ജില്ല എക്സിക്യുട്ടീവ് ഓഫീസില്‍ ജൂലൈ 20നു വൈകീട്ട് 5വരെ നേരിട്ട് സ്വീകരിക്കും. അപേക്ഷാ ഫോം agriworkersfund.org -ൽ. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo