കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംരംഭകർക്കായി കളമശേരിയിലെ കീഡ് ക്യാമ്പസിൽ ആഗസ്റ്റ് 29 മുതൽ 31 വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്‌ഷോപ് സംഘടിപ്പിക്കുന്നു. 2950 രൂപയാണ് പരിശീലന ഫീസ്. (കോഴ്സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി) പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ kied.info/training-calender/ ൽ 26ന് മുമ്പ് അപേക്ഷ നൽകണം.വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9188922785.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2024