വിദ്യാർത്ഥികളുടെ ആശയങ്ങൾ അവതരിപ്പിക്കാനായി അസാപ് കേരള,  സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ  (കെ.എസ്.ഐ.ഡി.സി) സഹകരണത്തോടെ നടത്തുന്ന 'ഡ്രീംവെസ്റ്റർ 2.0'' പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 

സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി പേര്  രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് ഡിസൈൻ തിങ്കിങ് വർക്ഷോപ്പ് സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് അസാപ് കേരള വഴി ഫെബ്രുവരി 16  വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ സൗജന്യം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2025

sitelisthead