കേരള വനിതാ കമ്മീഷൻ മേജർ / മൈനർ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രൊപ്പോസലുകൾ സമർപ്പിക്കാം. ഗവേഷണ വിഷയങ്ങൾ, അപേക്ഷർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തടങ്ങിയ വിശദാംശങ്ങൾ www.keralawomenscommission.gov.in ൽ ലഭിക്കും. മാർഗനിർദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രോപ്പോസലുകൾ ഓഗസ്റ്റ് 6 ന് വൈകുന്നേരം 5 മണിക്കകം വനിതാ കമ്മീഷന്റെ ഓഫീസിൽ ലഭ്യമാക്കണം. സോഫ്റ്റ് കോപ്പി keralawomenscommission@yahoo.co.in എന്ന മെയിൽ വിലാസത്തിൽ അയക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-07-2025