പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ മാത്രം.കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പെൻഷൻ ഉൾപ്പെടെയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന അംഗങ്ങൾ ലോഗിൻ ചെയ്യേണ്ടതാണ്. ഇനിമുതൽ ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിയ്ക്കില്ല. എല്ലാ മെമ്പേഴ്സിനും ലോഗിൻ ലഭ്യമാക്കുന്നതിലൂടെ അവരവരുടെ മെമ്പർഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, ഇതുവരെ നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്കീമിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യത തുടങ്ങിയ നിരവധി സേവനങ്ങൾ അന്വേഷിയ്ക്കുവാനും അപേക്ഷിയ്ക്കുവാനും സാധിയ്ക്കുന്നതാണ്.

ലോഗിനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന്  0471-2465500, 8547902515 എന്ന നമ്പറിലും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 0471-2785500 ലും ബന്ധപ്പെടാവുന്നതാണ്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2022

sitelisthead