രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണത്തെയും അക്കൗണ്ടിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഏപ്രിൽ 1 മുതൽ 2 ഗ്രാമിന് മുകളിലുള്ള എല്ലാ സ്വർണാഭരങ്ങളിലും എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്ര നിർബന്ധം. സ്വർണ വ്യാപാര മേഖലയെ സമ്പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളുമുള്ള 6 ക്യാരക്ടർ എച്ച്‌യുഐഡി സ്വർണാഭരണങ്ങളിലും, കോയിൻ, ബാർ, സ്വർണം കൊണ്ട് നിർമിച്ച കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയവയിലും നിർബദ്ധമാക്കിയത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023

sitelisthead