ദ്രാവക-ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരവുമായി ബന്ധപ്പെട്ട ആശയങ്ങൾ അവതരിപ്പിച്ച് സമ്മാനം നേടാൻ വെസ്റ്റത്തോൺ 2025 മത്സരവുമായി ശുചിത്വമിഷന്റെ വൃത്തി 2025. ഉറവിട തലത്തിലുള്ള ഓർഗാനിക് മാലിന്യങ്ങളുടെ സംസ്‌കരണം, വെല്ലുവിളി നിറഞ്ഞ മാലിന്യ പ്രവാഹങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ, ഭക്ഷ്യ പാക്കേജിംഗിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും സുസ്ഥിരമായ ബദലുകൾ എന്നിവയാണ് തീമുകൾ. വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, സംഘടനകളും പൊതു ജനങ്ങളും എന്നീ മൂന്നു വിഭാഗങ്ങളിൽ പങ്കെടുക്കാം. ഓരോ വിഭാഗങ്ങളിലും 1, 2, 3 സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ 30,000 രൂപ സമ്മാനമായി ലഭിക്കും. മൽസരത്തിൽ പങ്കെടുക്കുന്നതിനായി vruthi.in ലുള്ള ക്യുആർ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. അവസാന തീയതി മാർച്ച് 23.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-03-2025