തദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള 2-ാം തലമുറ വികസന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള നൂതനാശയങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിന് കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്നവേഷൻ ചലഞ്ച്-2023 ൽ പങ്കെടുക്കാം.KVASU, KTU, KAU, KUFOS മുതലായ സർവകലാശാല വിദ്യാർഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർഥികൾ എന്നിവർ രൂപപ്പെടുത്തുന്ന പ്രാദേശിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങൾ (പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം) ഇന്നവേഷൻ ചലഞ്ചിൽ സമർപ്പിക്കാം. 3 വിഭാഗങ്ങളിലായി മികച്ച 3 മികച്ച ആശയങ്ങൾക്ക് സമ്മാനം നേടുവാനും ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

കൃഷിയും സസ്യശാസ്ത്രവും, ആനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്,  ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്, ഡയറി, ഫുഡ് ടെക്‌നോളജീസ്, പുനരുപയോഗം, ഊർജ സംരക്ഷണം, ഇ-മൊബിലിറ്റി, കാർബൺ വേർതിരിക്കൽ, ഖര, ദ്രാവക, അപകടകരമായ മാലിന്യ നിർമാർജനം എന്നീ വിഷയ മേഖലകളെ ആസ്പദമാക്കിയുള്ള പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം എന്നീ രീതിയിലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രോജക്ടുകൾ ആണ് സമർപ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge വഴി ആശയങ്ങൾ സമർപ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിവരങ്ങൾക്ക്: 8547510783, 9645106643.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2023

sitelisthead