മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ പഠിക്കാൻ ധനസഹായം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ്  അപേക്ഷ ക്ഷണിച്ചു. 2024 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബിപ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവരും, സിബിഎസ് സി/ഐസിഎസ് സി പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പത്താംക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ ലഭിച്ചിട്ടുള്ളവരും കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കവിയാത്തവരുമായ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 

 പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എൽ.സി/സിബിഎസ് സി/ഐസിഎസ് സി സർട്ടിഫിക്കറ്റ്, ജാതി/ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ഫീസ് ഒടുക്കിയതിന്റെ രസീത് സഹിതം ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നവരെയും വിഷൻ പദ്ധതിയ്ക്കായി പരിഗണിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2024

sitelisthead