സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഫിഫ്റ്റി - ഫിഫ്റ്റി എന്ന പേരിൽ ഞായറാഴ്ച്ച നറുക്കെടുക്കുന്ന പുതിയ ലോട്ടറി പുറത്തിറക്കി. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നൽകുന്ന ഫിറ്റ്റ്റി - ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്.  തിങ്കൾ മുതൽ ശനി വരെ യഥാക്രമം വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2022

sitelisthead